17 January Sunday

അനധികൃത ബോർഡ്‌ നീക്കാൻ 48 മണിക്കൂർ സ്‌പെഷ്യൽ ഡ്രൈവ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

 

തൃശൂർ
നിയമം ലഘിച്ച്‌ സ്ഥാപിച്ച മുഴുവൻ ബോർഡുകളും 48 മണിക്കൂറിനകം നീക്കം ചെയ്യുന്നതിനുള്ള സ്‌പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. 
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി  
കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിലാണ്‌ സ്‌പെഷ്യൽ ഡ്രൈവ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചവയിൽ നിയമം ലംഘിച്ചിട്ടുള്ളവ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും തെരഞ്ഞെടുപ്പു പ്രചാരണേതര ബോർഡുകളിൽ നിയമം ലംഘിച്ചു സ്ഥാപിച്ചവതെയും അതതു തദ്ദേശ സ്വയംഭരണ 
സ്ഥാപന സെക്രട്ടറിമാരാണ് നീക്കം ചെയ്യുക. 
ഓരോ താലൂക്കിലും സ്‌പെഷ്യൽ ഡ്രൈവിന്റെ 
ചുമതല അതത് തഹസിൽദാർമാർക്കു നൽകിയിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു. 
സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്ന ടീമുകൾക്ക് പൊലീസ് സഹായം ഉറപ്പാക്കുന്നതിന് പൊലീസ് മേധാവികൾക്കും  നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top