19 September Saturday

ജൈവമാലിന്യ സംസ്‌കരണം: വെബിനാർ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 

തൃശൂർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാർഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാർ ശനിയാഴ്ച നടക്കും. പകൽ 2.30 മുതൽ 4.30 വരെയാണ്‌ വെബിനാർ. ‘സുസ്ഥിര വികസന മാതൃകകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ്‌ വെബിനാർ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും ഹരിതകേരളം മിഷനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാക്സേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയിലെ അഞ്ചാം പതിപ്പാണ് നടക്കുന്നത്. കുന്നംകുളം മുനിസിപ്പാലിറ്റിയിൽ നടക്കുന്ന  പ്രവർത്തനങ്ങൾ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അവതരിപ്പിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top