05 August Wednesday

നെൽവില കുടിശ്ശികയ്‌ക്കായി കർഷകസംഘം ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

കർഷകസംഘം ആഭിമുഖ്യത്തിൽ സപ്ലൈകോ നെല്ലുസംഭരണ കേന്ദ്രത്തിന്‌ മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി പി കെ ഡേവിസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

നെല്ലുവില കുടിശ്ശിക അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പാഡി ഓഫീസിനു മുന്നിലും വിവിധ കൃഷിഭവനുകളുടെ മുന്നിലും ധർണ നടത്തി.  മൂന്നു മാസത്തോളമായി സപ്ലൈകോയ്‌ക്ക് നെല്ല് നൽകിയ കൃഷിക്കാർക്ക് 33.13 കോടി രൂപ നൽകാനുണ്ട്. ഒരു കിലോയ്ക്ക് 26.95 രൂപ പ്രകാരമാണ്  നെല്ല് സംഭരിക്കുന്നത്. 
 പാഡി ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ധർണ ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ വി സജു, സെബി ജോസഫ് എന്നിവർ സംസാരിച്ചു. ടി വി കൊച്ചുദേവസി സ്വാഗതവും ഗീത ഗോപി നന്ദിയും പറഞ്ഞു. അടാട്ട് കൃഷിഭവനു മുന്നിൽ ജില്ലാ ട്രഷറർ എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ കെ അനിൽ അധ്യക്ഷനായി. കൂർക്കഞ്ചേരിയിൽ സംസ്ഥാന കമ്മിറ്റിയംഗം പി ആർ വർഗീസ് ഉദ്ഘാടനം ചെയ്തു. എം ശിവശങ്കരൻ അധ്യക്ഷനായി. അരിമ്പൂരിൽ എം എം അവറാച്ചൻ ഉദ്ഘാടനം ചെയ്‌തു. കെ പി ആലി  അധ്യക്ഷനായി. കാട്ടകാമ്പാലിൽ എം എൻ സത്യൻ ഉദ്ഘാടനം ചെയ്‌തു. പി സുരേഷ്‌കുമാർ അധ്യക്ഷനായി. കാറളത്ത്‌ പി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്‌തു. എൻ വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പോർക്കുളത്ത്‌ കെ കൊച്ചനിയൻ ഉദ്ഘാടനം ചെയ്‌തു. കെ എൻ നാരായണൻ അധ്യക്ഷനായി. തോളൂരിൽ വി വി ഗംഗാധരൻ ഉദ്ഘാടനം ചെയ്‌തു. കെ പരമേശ്വരൻ അധ്യക്ഷനായി. കാറളത്ത്‌ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്‌തു. രവി വേതോടി അധ്യക്ഷനായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top