26 March Sunday

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ തൃശൂർ ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു 
കേന്ദ്ര കമ്മിറ്റിയംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ നാഷണൽ സേവിങ്‌സ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ തൃശൂർ ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ധർണ സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം പി കെ  ഷാജൻ  ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി സന്ധ്യ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ കെ ജോളി, ടി ശ്രീ കുമാർ, ചന്ദ്രിക ശിവരാമൻ, കെ ജി സുഖ്ദേവ്, കെ വി ദീപ, കെ മീര എന്നിവർ സംസാരിച്ചു. പോസ്‌റ്റോഫിസ് നിക്ഷേപങ്ങളുടെ പലിശ വർധിപ്പിക്കുക, നിയമന നിരോധനം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - സ്ത്രീവിരുദ്ധ നയങ്ങൾ തിരുത്തുക, ഏജന്റുമാരുടെ കമീഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top