തൃശൂർ
കേരള മീഡിയ അക്കാദമി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പഞ്ചദിന മാധ്യമസാക്ഷരതാ ക്യാമ്പ് 'സിതാർ 20-23' സമാപിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള 40 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. കുട്ടികൾക്ക് മാധ്യമ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിൽ അടിസ്ഥാന വിജ്ഞാനം ലഭ്യമാകുന്ന വിധത്തിലായിരുന്നു ക്യാമ്പ് . പത്രമോഫീസ്, -ടിവി സ്റ്റുഡിയോ സന്ദർശനം ക്യാമറ പരിചയം, വീഡിയോ എഡിറ്റിങ്, അഭിമുഖം തയ്യാറാക്കൽ എന്നിവയിൽ പ്രായോഗിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായിരുന്നു. സമാപനച്ചടങ്ങിൽ കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ എസ് ബിജു അവലോകനം നടത്തി. കെഎഫ്ആർഐ രജിസ്ട്രാർ ഇൻ ചാർജ് ഡോ. ടി വി സജീവ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ സി എം അസിം, ജില്ലാ കോ ഓർഡിനേറ്റർമാരായ കെ.എസ് ഭരതരാജൻ, ഡോ. സുനിൽ കുമാർ , ബിനോജ്, മീഡിയ അക്കാദമി അസി. സെക്രട്ടറി പി കെ വേലായുധൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..