27 September Monday

കെഎന്‍ഇഎഫ് വിദ്യാഭ്യാസ 
അവാര്‍ഡ് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

മന്ത്രി ജി ആർ അനിൽ എസ് ഗോപികയ്ക്ക് അവാർഡ് നൽകുന്നു

തിരുവനന്തപുരം
കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി എൻ ശാർങ്‌ഗധരൻ അനുസ്മരണസമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആവാർഡ് എം എം  ശ്രീലക്ഷ്മി, എസ്‌ ഗോപിക എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. കെഎൻഇഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ബാലഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് വി എസ് ജോൺസൺ, ജനറൽ സെക്രട്ടറി ടോം പനക്കൽ, സെക്രട്ടറി സി ആർ അരുൺ, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സാബു, എൻ ശിവകുമാർ, സന്തോഷ്, ശരത്  എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം സുധീഷ് അധ്യക്ഷനായി.  സെക്രട്ടറി ഉദയകുമാർ സ്വാഗതവും ട്രഷറർ പ്രവീൺ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top