19 September Sunday

അനധികൃതമായി വാക്സിൻ 
നൽകിയതായി ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
 
പാറശാല - 
രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് അനധികൃതമായി വാക്സിൻ നൽകിയതായി പരാതി. പരശുവക്കൽ സിഎച്ച്സി വഴി ഇരുപതോളം പേർക്കാണ്‌ അനധികൃതമായി വാക്‌സിൻ നൽകിയത്‌. ഇതിനെതിരെ ജനപ്രതിനിധികളും നാട്ടുകാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. പരശുവക്കൽ സിഎച്ച്സിയുടെ കീഴിൽ രജിസ്ട്രേഷൻ ചെയ്തവർക്ക് വെള്ളിയാഴ്ച പാറശാലയിലെ സ്വകാര്യ കല്യാണമണ്ഡപത്തിൽ വാക്സിൻ നൽകിയിരുന്നു. 600ഓളം പേർ മണ്ഡപത്തിൽ എത്തി വാക്സിനെടുത്തു. എന്നാൽ വൈകിട്ട് അഞ്ചിനുശേഷം പരശുവക്കൽ സിഎച്ച്സിയിൽ 20 പേർക്ക് അനധികൃതമായി വാക്സിൻ നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ എൽ മഞ്ചുസ്മിത, വൈസ് പ്രസിഡന്റ്‌ ആർ ബിജു, സെക്രട്ടറി വി ജി ഗോപകുമാർ എന്നിവർ പ്രതിഷേധവുമായി രംഗത്തെത്തി.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top