14 July Tuesday

വർക്കലയിൽ നടീൽ ഉത്സവം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

കർഷകസംഘം വർക്കല ഏരിയ കമ്മിറ്റിയുടെ നടീൽ ഉത്സവം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

വർക്കല 
കർഷകസംഘം വർക്കല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർച്ചർമുക്കിലെ ഒരേക്കറിൽ കൃഷി ആരംഭിച്ചു. കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു. മരച്ചീനി, വാഴ, പയർ, പച്ചക്കറി, ഇഞ്ചി എന്നിവയാണ്‌ കൃഷി ചെയ്യുന്നത്‌. 
വി ജോയി എംഎൽഎ, കർഷക സംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എസ് പത്മകുമാർ, എൻആർഇജി സംസ്ഥാന ജന.സെക്രട്ടറി എസ് രാജേന്ദ്രൻ, കർഷക സംഘം ഏരിയ സെക്രട്ടറി വി സുനിൽ, ഏരിയ പ്രസിഡന്റ്‌ അഡ്വ. സി എസ് രാജീവ്, ട്രഷറർ കെ വിശ്വനാഥൻ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം ബി വിശ്വൻ, വി ജയസിംഹൻ, എൻ അരവിന്ദൻ, കെ രാജേന്ദ്രൻ നായർ, സി രജീവ്, ബി സുനിൽകുമാർ, സിനു എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top