28 May Thursday

പച്ചക്കറി വിത്ത് വിതരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

വട്ടിയൂർക്കാവ്‌ 

ലോക്ക്‌ഡൗണിലേക്ക് പോയ സാഹചര്യത്തിൽ വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിൽ പച്ചക്കറി വിത്തുവിതരണം ആരംഭിച്ചു. ശാസ്തമംഗലത്ത് വി കെ പ്രശാന്ത്‌ എംഎൽഎ വിത്ത് പാക്കറ്റ് അബ്ദുൾ മജീദ്–-ആരിഫബീവി എന്നിവരുടെ കുടുംബത്തിനും കുമാരി ചന്ദ്രികയുടെ കുടുംബത്തിനും കൈമാറി വിതരണം ആരംഭിച്ചു. കൗൺസിലർ ബിന്ദു ശ്രീകുമാറും ഒപ്പമുണ്ടായി. ചീര, പയർ, വെണ്ട, അമര, മുളക് തുടങ്ങിയവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്.  വിത്ത് പാക്കറ്റ് ലഭിക്കാൻ വട്ടിയൂർക്കാവ്‌ മണ്ഡലത്തിലുള്ളവർ എംഎൽഎ യുടെ ഫെയ്‌സ് ബുക്ക് പേജിലോ 7012040345, 8891130053 എന്നീ വാട്സാപ്‌ നമ്പറുകളിലേക്കോ വിവരം നൽകാം. രജിസ്റ്റർ ചെയ്യുന്നവർക്ക് വളന്റിയർമാർ മുഖേന വിത്ത് വീടുകളിലെത്തിക്കും.

പ്രധാന വാർത്തകൾ
 Top