കോവളം
സിപിഐ എം നേതൃത്വത്തിലുള്ള അലിയാർ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച മൂന്നാം സ്‌നേഹ ഭവനം ചൊവ്വ വൈകിട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറും. സൊസൈറ്റിയുടെ "തലോടൽ' പദ്ധതി പ്രകാരമാണ് നിർമാണം. ഇടിഞ്ഞ് വീഴാറായ വീട്ടിൽ താമസിച്ചിരുന്ന നിർധനയായ തങ്കമണിക്കായാണ് വീട് നിർമിച്ചത്.
ഈർക്കിൽ വിറ്റും സാമൂഹിക സുരക്ഷാ പെൻഷനാലുമാണ് തങ്കമണി ജീവിക്കുന്നത്. ഭർത്താവ് മരിച്ച ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ് താമസം. കുട്ടികൾ നേരത്തെ മരിച്ചു. പ്രദേശത്തെ സിപിഐ എം പ്രവർത്തകരാണ് അലിയാർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി എസ് ഹരികുമാറിനെ പ്രശ്‌നം അറിയിക്കുന്നത്. വീട് സന്ദർശിച്ച അദ്ദേഹം വീട് നിർമിച്ച് നൽകാമെന്ന് അറിയിച്ചു.
സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, മന്ത്രി വി ശിവൻകുട്ടി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, കെ വരദരാജൻ തുടങ്ങിയവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..