28 January Friday

പ്രതിപക്ഷത്തിന്‌ വികസനവിരുദ്ധ നിലപാട്‌: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

എൻജിഒ യൂണിയൻ നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ മന്ത്രി എം വി ഗോവിന്ദൻ സംസാരിക്കുന്നു

തിരുവനന്തപുരം
എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക വേദിയായ സംഘ സംസ്‌കാരയും ചെല്ലപ്പൻപിള്ള സ്മാരക ലൈബ്രറിയും ചേർന്ന്‌ പ്രാദേശിക ഭരണവും സുസ്ഥിര വികസനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.  തദ്ദേശ  മന്ത്രി എം വി ഗോവിന്ദൻ പ്രഭാഷണം നടത്തി. ദേശീയപാത വികസനം, കെ റെയിൽ പദ്ധതികളിൽ പ്രതിപക്ഷം വികസന വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ, കെ എം സക്കീർ, കെ എ ബിജുരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top