17 January Sunday

ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020
ബാലരാമപുരം
രാത്രി വീട്‌ അടിച്ചുതകർത്ത അക്രമിസംഘം ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു.  പള്ളിച്ചൽ വെള്ളാപ്പള്ളി  ആറുകാൽകോണത്ത് സിമിയുടെ വീടാണ് ആക്രമിച്ചത്. സിമിയെയും ഭർത്താവ് സുനിൽകുമാറിനെയും പന്ത്രണ്ടുകാരനായ മകൻ വിദ്യാസാഗറിനെയും മർദിച്ചു. തലയ്‌ക്ക്‌ വെട്ടേറ്റ സുനിലിനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മകനെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
 ശനിയാഴ്‌ച രാത്രി ജനൽ ചില്ലുകൾ അടിച്ചുതകർക്കുന്ന ശബ്ദംകേട്ട് വാതിൽ തുറന്നപ്പോൾ അക്രമികൾ വീടിനുള്ളിൽ കയറി മൂന്നുപേരെയും ആക്രമിക്കുകയായിരുന്നു. 
 സിമി എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി  പ്രചാരണത്തിന് ഇറങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണ കാരണമെന്ന്‌ കരുതുന്നു. അക്രമികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നരുവാമൂട് പൊലീസ്  അന്വേഷണം ആരംഭിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top