23 November Monday

"ജലസമൃദ്ധി'യിൽ കാട്ടാക്കട

സ്വന്തം ലേഖകൻUpdated: Friday Oct 30, 2020
 
കാട്ടാക്കട
പേരുപോലെതന്നെ സമ്പൂര്‍ണ സമൃദ്ധിയാണ് ജലസമൃദ്ധി കാട്ടാക്കടയ്ക്ക് സമ്മാനിച്ചത്. അതിനൊപ്പം ഇതാ അം​ഗീകാരസമൃദ്ധിയും. ദേശീയ–-- സംസ്ഥാന തലങ്ങളിൽ രണ്ട് അവാർഡുകൂടി കാട്ടാക്കടയിലെത്തി. മികച്ച ജലസംരക്ഷണ ബോധവൽക്കരണത്തിനുള്ള ദേശീയ പുരസ്കാരവും 2018ലെ മികച്ച ഇ- ഗവേണൻസ് വെബ്സൈറ്റുകൾക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരവും. ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിലാണ് ജലസമൃദ്ധി പദ്ധതി മണ്ഡലത്തില്‍ സജീവമായത്. എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ച് അതിവിപുലമായ ബോധവൽക്കരണം നടപ്പാക്കി. സ്കൂളുകളിൽ ജല ക്ലബ്ബുകൾ, യുവാക്കള്‍ക്കായി ജലമിത്ര സംഗമം, ജല സംരക്ഷണ കലാജാഥകൾ, നീർത്തട യാത്രകൾ, ജല അസംബ്ലികൾ, ജല പാർലമെന്റ്, നെഹ്റു യുവകേന്ദ്രയുടെയും കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളുടെയും സഹായത്തോടെ നിരവധി അവബോധ പരിപാടികൾ... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തന മികവിനാണ് ദേശീയ അവാർഡ്. 
വെബ്സൈറ്റ് സംവിധാനങ്ങളും പദ്ധതിയെപ്പറ്റിയുള്ള സമ്പൂർണ വിവരങ്ങളുടെ കൃത്യതയും പരിഗണിച്ചാണ് ഇ- ഗവേണൻസ് വെബ്സൈറ്റുകൾക്കുള്ള രണ്ടാംസ്ഥാനം നേടിയത്. 
26 സർക്കാർ വകുപ്പുകളുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയുടെയും ഫലമാണ് പുരസ്കാരമെന്നും എല്ലാവർക്കുമുള്ള അംഗീകാരമാണെന്നും ഐ ബി സതീഷ് എംഎൽഎ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top