02 December Wednesday

സാംസ്കാരിക കേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
വിളപ്പിൽ 
കുരുവിന്‍മുകളില്‍ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച സാംസ്‌കാരിക കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. 52-ലക്ഷം ചെലവഴിച്ചാണ് മൂന്നുനില മന്ദിരം പണിതത്. മലയിന്‍കീഴ് പഞ്ചായത്ത് അനുവദിച്ച അഞ്ച്‌ സെന്റിലാണ് കെട്ടിടം. ഒന്നാം നിലയിലും രണ്ടാം നിലയിലും കോണ്‍ഫറന്‍‌സ് ഹാളും താഴത്തെ നിലിയില്‍ മൂന്ന് മുറിയുമുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം എസ് ശോഭനകുമാരി അധ്യക്ഷയായി. പഞ്ചായത്ത് അംഗം വി എസ് ശ്രീകാന്ത്, ബ്ലോക്ക് അംഗം രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top