29 October Thursday

അഖിലേന്ത്യാ പ്രതിഷേധദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

എഫ്‌എസ്‌ഇടിഒയുടെ അഖിലേന്ത്യാ പ്രതിഷേധദിനം ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കോവിഡ്‌ കാലത്തും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജനദ്രോഹ- തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എഫ്‌എസ്‌ഇടിഒയുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു. 
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ധർണ. 
ഡിഎച്ച്സിൽ നടന്ന പ്രതിഷേധം എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് കെ സി ഹരികൃഷ്ണൻ, സംസ്ഥാന ട്രഷറർ ടി എസ് രഘുലാൽ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ, കെഎംസിഎസ്‌യു ജനറൽ സെക്രട്ടറി പി സുരേഷ്, കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ എം എ അജിത്ത് കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടറി എസ് ജയിൽ കുമാർ, പിഎസ്ഇയു ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എം കുഞ്ഞുമോൻ, കെയുഇയു ജനറൽ സെക്രട്ടറി എസ് വി സാജ്, കെഎസ്ഇഎ സംസ്ഥാന സെക്രട്ടറിമാരായ പുത്തനമ്പലം ശ്രീകുമാർ, എസ് ദീപു, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എകെപിസിടിഎ ജില്ലാ സെക്രട്ടറി ഡോ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top