20 October Tuesday

വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറരുത്: -ശാസ്ത്രസാഹിത്യ പരിഷത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020
തിരുവനന്തുപുരം
തിരുവനന്തപുരം  വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സർക്കാർപണവും പൊതുവിഭവങ്ങളുംകൊണ്ട് പണിതുയർത്തിയ വിമാനത്താവളം 170 കോടിരൂപയോളം വാർഷിക ലാഭത്തിൽ പ്രവർത്തിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കൃഷിക്കും കർഷകർക്കും ദ്രോഹകരമായ വ്യവസ്ഥകളുൾപ്പെടുന്ന പുതിയ കേന്ദ്ര കാർഷിക നിയമഭേദഗതികൾ പിൻവലിക്കുക, വ്യാജചികിത്സകൾക്കും ചികിത്സകർക്കുമെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. മൂന്നുദിവസമായി നടന്ന ഓൺലൈൻ സമ്മേളനത്തിൽ പ്രസിഡന്റ് ബി പ്രഭാകരൻ അധ്യക്ഷനായി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥന ജനറൽ സെക്രട്ടറി കെ രാധൻ, ജില്ലാ സെക്രട്ടറി എസ് ജയകുമാർ, അഡ്വ. വി കെ നന്ദനൻ, എസ് എൽ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അനിൽ നാരായണര്‌ (പ്രസിഡന്റ്‌), ബി ലില്ലി, ടി കുമാർ (വൈസ് പ്രസിഡന്റുമാർ), എസ് എൽ സുനിൽകുമാർ (സെക്രട്ടറി), അഡ്വ. വി കെ നന്ദനൻ, വി ജിനുകുമാർ (ജോ. സെക്രട്ടറിമാർ), എസ് രാജിത്ത് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top