21 October Wednesday

കഞ്ചാവ്‌ കടത്ത്‌: മുഖ്യപ്രതി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020
തിരുവനന്തപുരം
തലസ്ഥാനത്തെ കഞ്ചാവ്‌ കടത്ത്‌ സംഘത്തിലെ പ്രധാനി അറസ്‌റ്റിൽ. കഴിഞ്ഞയാഴ്‌ച ബാലരാമപുരത്തുനിന്ന്‌‌ കാറിൽകൊണ്ടുവന്ന 203 കിലോ കഞ്ചാവ്‌ പിടിച്ച സംഭവത്തിലെ പ്രധാന കണ്ണി കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക്  സ്വദേശി സിദ്ധാർഥ്‌ (22) ആണ് എക്‌സൈസിന്റെ പിടിയിലായത്‌. ബാലരാമപുരത്തു‌നിന്ന്‌ രണ്ട്‌ ഇന്നോവ കാറും മൂന്നുപേരും പിടിയിലായിരുന്നു. 
തിരുവനന്തപുരത്തെ വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട് ആന്ധ്രയിലേക്കും ബംഗളൂരുവിലേക്കും താമസം മാറ്റിയ അലൻപൊന്നു, പാറ അഭിലാഷ്, നിഖിൽ, രാജ്കുമാർ, എന്നിവരുടെ കൂട്ടാളിയാണ്‌ സിദ്ധാർഥെന്ന്‌‌ എക്‌സൈസ്‌ അറിയിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള ഇവരുടെ മയക്കുമരുന്ന് വ്യാപാരത്തിലെ തിരുവനന്തപുരത്തെ പ്രധാന ബുദ്ധി കേന്ദ്രമാണ്‌ സിദ്ധാർഥ്‌. 
  ഭീഷണിപ്പെടുത്തി കഞ്ചാവ് കച്ചവടക്കാരിൽനിന്ന്‌ പറഞ്ഞുറപ്പിച്ച് പണം വാങ്ങാനും കൊണ്ടുവന്ന കഞ്ചാവ് നിർബന്ധിച്ച് കച്ചവടം ചെയ്യിക്കാനും സിദ്ധാർഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഗുണ്ടാ സംഘവും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ന്യൂജെൻ മയക്കുമരുന്നുകളും എംഡിഎംഎ, എൽഎസ്‌ഡി  തുടങ്ങിയവയുടെ വ്യാപാരവും ഇവർക്കുണ്ട്‌.   
    കേസിനെ തുടർന്ന് രക്ഷപ്പെട്ട മോൻസി, കഞ്ചാവ് പങ്കിട്ടെടുക്കാൻ തീരുമാനിച്ച പഞ്ചായത്ത് ഉണ്ണി, കഞ്ചാവ് ഇടപാടിൽ ജയിലിൽ കിടക്കുന്ന കൂട്ടാളികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി അസി. എക്സൈസ് കമീഷണർ ഹരികൃഷ്ണപിള്ള അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top