24 September Friday

ഓണച്ചന്തകളിൽ പ്രാദേശിക കർഷകർക്കായി 
പ്രത്യേക സ്റ്റാൾ: മന്ത്രി ജി ആർ അനിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ഓണക്കാല പച്ചക്കറി വിളവെടുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

നേമം
ഓണക്കാലത്ത്‌ കൂടുതൽ പ്രാദേശിക വിപണികൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഈ വർഷം ഓണച്ചന്തകളിൽ കൃഷിക്കാർക്കായി പ്രത്യേക സ്റ്റാൾ ഉണ്ടാകും. ഇതിലൂടെ ഓരോ ഓണച്ചന്തകളിലും അതാത് പ്രദേശത്തുള്ള കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള പ്രാദേശിക വിപണിയായി ഓണച്ചന്തകൾ മാറുമെന്നും മന്ത്രി പറഞ്ഞു. 
നരുവാമൂട് ചിറ്റികോട് ഏലായിൽ പള്ളിച്ചൽ സംഘമൈത്രി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഓണക്കാല പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏഴ് ഏക്കറിൽ കൃഷി ചെയ്ത പയർ വെള്ളരി, വെണ്ട, ചീര എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. സംഘമൈത്രി ചെയർമാൻ ആർ ബാലചന്ദ്രൻനായർ, ജില്ലാ പഞ്ചായത്ത് മെമ്പർ വിളപ്പിൽ രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, വിളപ്പിൽ പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ കെ രാകേഷ്, വി ബിന്ദു, സരിത, ജെ രാജേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top