24 September Friday

സ്കൂട്ടർയാത്രികനെ കാറിടിച്ച് വീഴ്ത്തി 
തട്ടിക്കൊണ്ടുപോയവർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
കാട്ടാക്കട 
സ്കൂട്ടർയാത്രികനെ കാറിടിച്ച് വീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികൾ റിമാൻഡിൽ. വെള്ളറട കുടയാൽ മുള്ളിലവിൻവിള സ്വദേശി അഭിജിത്ത് (28), തമിഴ്നാട് കത്തിയോട് ദേവിയോട് സ്വദേശി സനൽ (42), ചെറിയകൊല്ല തമ്മാരുകോണം സ്വദേശി രമേശൻ (34) എന്നിവരെയാണ് കാട്ടാക്കട കോടതി റിമാൻഡ് ചെയ്തത്. അഭിജിത്ത് തട്ടിക്കൊണ്ടുപോകൽ സംഭവത്തിലെ ഗൂഢാലോചനമുതൽ ഉൾപ്പെട്ട ആളാണ്. കാർ ഒളിപ്പിക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് രമേശൻ. 
ഞായറാഴ്ച പകൽ മൂന്നരയോടെ മാറനല്ലൂർ മണ്ണടിക്കോണം ഗ്യാസ് ഗോഡൗണിന് മുന്നിലാണ് സംഭവം. കാട്ടാക്കടനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് വന്ന സ്കൂട്ടറിൽ പിറകിലെത്തിയ ഷെവർലെ കാറിടിപ്പിക്കുകയായിരുന്നു. നെയ്യാർഡാം സ്വദേശി ഷാജിയെയാണ് കാറിലെ നാലുപേർ മർദിച്ച് തട്ടിക്കൊണ്ടുപോയത്. നാട്ടുകാർ വാഹനങ്ങളുടെ നമ്പറടക്കം മാറനല്ലൂർ പൊലീസിൽ അറിയിച്ചു. വെള്ളറട സ്വദേശി നാഗേഷുമായി ഉണ്ടായ പണമിടപാടിലാണ് തട്ടിക്കൊണ്ടുപോകൽ എന്ന് അന്വേഷണത്തിൽ വ്യക്തമായി. 
തമിഴ്നാട്ടിലേക്ക് കടന്ന സംഘം സനലി​ന്റെ ദേവിയോടുള്ള വീട്ടിൽ ഷാജിയെ പൂട്ടിയിട്ടു. കാർ വെള്ളറട മലയംകാവിലെ റബർ തോട്ടത്തിൽ ഒളിപ്പിച്ചു. പൊലീസ് കാർ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സനലി​ന്റെ സഹായത്തോടെയാണ് സംഘത്തിൽനിന്ന് ഷാജി രക്ഷപ്പെട്ടത്. 
എന്നാൽ, ഷാജിയെ ഇതേവരെ കണ്ടെത്താനായിട്ടില്ല. ഷാജി വ്യാഴാഴ്ച വഞ്ചിയൂർ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തതായി വിവരമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top