24 September Friday

വ്യാപാരസ്ഥാപനങ്ങളിലെ മോഷണം; 
മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Friday Jul 30, 2021
 
ആറ്റിങ്ങൽ  
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയും അറസ്റ്റിലായി. തിരുവനന്തപുരം വള്ളക്കടവ് പൊന്നറ സ്കൂളിന് സമീപം പുതുവൽ‌പുത്തൻ വീട്ടിൽ വിഷ്ണു(27, മാക്കാൻ വിഷ്ണു)വാണ് പിടിയിലായത്. ആറ്റിങ്ങൽ കച്ചേരി ജങ്ഷനിലെ മൊബൈൽ ഷോപ്പിലടക്കം നിരവധി കടകളിൽ മോഷണം നടത്തിയതാണ് വിഷ്ണു. കൂട്ടാളിയായ പട്ടം  പ്ലാമൂട് സ്വദേശി നിഖിൽ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇയാളാണ് വിഷ്ണുവിനെക്കുറിച്ച് വിവരം നൽകിയത്. 
ആറ്റിങ്ങലിൽ മോഷ്ടിച്ച അതേദിവസംതന്നെ ഇവർ കല്ലമ്പലത്തെ മൂന്ന് കടയിലും കൊല്ലം ചാത്തന്നൂരിലെ മൊബൈൽ ഷോപ്പിലും മോഷണം നടത്തി. ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷ്ടാക്കളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.  
തിരുവനന്തപുരം നഗരത്തിലെ നിരവധി കവർച്ചാകേസുകളിൽ പ്രതിയായ വിഷ്ണു ഫോർട്ട് സ്‌റ്റേഷൻ പരിധിയിൽ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിൽ റിമാൻഡിലിരിക്കെ വർക്കല ക്വാറന്റൈൻ സെന്ററിൽനിന്ന് രക്ഷപ്പെട്ടയാളാണ്. പരമ്പരയായി മോഷണം നടത്തി സംസ്ഥാനം വിടുന്നതാണ് ഇയാളുടെ രീതി. ആറ്റിങ്ങൽ മോഷണങ്ങളിലെ കൂട്ടാളി പിടിയിലായതറിഞ്ഞ് ഇയാൾ കേരള  തമിഴ്നാട് അതിർത്തിയിലെ ഒളിത്താവളത്തിലേക്ക് മാറിയിരുന്നു. ‌
സാഹസികമായാണ് അന്വേഷക സംഘം  പിടികൂടിയത്. മുപ്പതോളം മൊബൈൽ ഫോണും ഇയാൾ ഉപയോഗിച്ച ടൂവീലറും കണ്ടെടുത്തു. മൊബൈൽ  ഫോണുകൾ വിറ്റ് മദ്യവും കഞ്ചാവുമടക്കം ലഹരി മരുന്നുപയോഗിക്കുകയാണ് രീതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top