27 September Monday

വൈ​ദ്യുതി തടസ്സം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
ആറ്റിങ്ങൽ
ആറായിരത്തോളം വൈദ്യുതി കണക്ഷനുകളുള്ള വക്കം പഞ്ചായത്തിൽ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്ന് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരുടെയും സ്ഥാപന ഉടമകളുടെയും വിദ്യാർഥികളുടെയും നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ ആർ ബിജുവിനെ ജനപ്രതിനിധികൾ നേരിൽ കണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ബിജു ഉറപ്പു നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ഷൈലജാ ബീഗം, ബി നൗഷാദ്, ജെ ജയ, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവരാണ് പരാതി ബോധിപ്പിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top