നെയ്യാറ്റിൻകര
കർക്കടക മാസത്തിൽ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ തീർഥാടന പാക്കേജുമായി കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോ. തൃശൂർ, എറണാകുളം ജില്ലകളിൽ സ്ഥിതിചെയ്യുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, കൂടൽമാണിക്യം ഭരതക്ഷേത്രം, മുഴിക്കുളം ലക്ഷ്മണക്ഷേത്രം, പയ്യമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര.
പാക്കേജിൽ യാത്രചെയ്യുന്ന ഭക്തർക്ക് ക്ഷേത്രദർശനത്തിന് പ്രത്യേക ക്യൂ ക്രമീകരിക്കും. ക്ഷേത്രപ്രസാദം മുൻകൂറായി ബുക്ക് ചെയ്യാനും അവസരമുണ്ടാകും. പ്രഭാതകർമങ്ങൾക്ക് ദേവസ്വം ബോർഡിന്റെ ഡോർമിറ്ററി സൗകര്യം ഒരുക്കും. ആദ്യയാത്ര ജൂലൈ 16നു വൈകിട്ട് പുറപ്പെടും. രണ്ടാമത്തെ യാത്ര 31ന്. ബുക്കിങ്ങിന് നമ്പർ: 9744067232.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..