07 August Friday

പുത്തൻതോപ്പിൽ സംഘർഷം: പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
മംഗലപുരം 
കഠിനംകുളം പുത്തൻതോപ്പ് പാലത്തിനു സമീപം ഉണ്ടായ സംഘർഷത്തിൽ ആറുപേർ അറസ്റ്റിൽ.  ചിറയ്ക്കൽ മില്ലുനട ഷാജി കോട്ടേജിൽ ഷാജി (46),  ചിറയ്ക്കൽ ജലജാഹൗസിൽ അനിൽകുമാർ (49), ചിറയ്ക്കൽ മില്ലുനട മനോജ്ഭവനിൽ ബൈജുകുമാർ (41), ചിറ്റാറ്റ്മുക്ക് സെന്റ്‌ വിൻസെന്റ്‌ സ്കൂളിന് സമീപം  അജയകുമാർ (40), ഷക്കീല മൻസിലിൽ കൊച്ചുഷാജി എന്ന ഷാജി (27), മണക്കാട്ട്‌ വിളാകം വീട്ടിൽ ഷിയാസ് (29) എന്നിവരെയാണ് അറസ്റ്റ്‌‌ ചെയ്‌തത്‌.  ഞായറാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഘർഷം.  മൂന്നുമാസം മുമ്പ്‌ ഉണ്ടായിരുന്ന വിഷയത്തെ തുടർന്നുള്ള വൈരാഗ്യമാണ്‌  ആക്രമണത്തിനു പിന്നിൽ.
 
ചിറയ്ക്കൽ സ്വദേശി ഷിയാസിനെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് ഞായറാഴ്ച രാത്രിയോടെ ഷാജിയുടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് ഒരു സംഘം ആളുകൾ തീയിട്ടു.  സംഭവത്തിൽ ഇരു സംഘങ്ങളിലുംപെട്ടവരാണ്‌ അറസ്റ്റിലായത്‌. 
 
കഠിനംകുളം എസ്എച്ച്ഒ പി വി വിനീഷ്‌കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ്‌കുമാർ, കൃഷ്ണപ്രസാദ്, ഷാജിബിൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിലൂടെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top