12 August Wednesday

ആറ്റിങ്ങല്‍: കുടിവെള്ള പദ്ധതികള്‍ക്ക് 1.38 കോടിയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
കിളിമാനൂർ
ആറ്റിങ്ങലിൽ പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികൾക്കായി ഒരു കോടി 38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ബി സത്യൻ എംഎൽഎ അറിയിച്ചു.
 
പട്ടികജാതി വികസന വകുപ്പാണ്‌ തുക അനുവദിച്ചത്. പദ്ധതി പ്രകാരം, കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഇരുപത് പട്ടികജാതി സങ്കേതങ്ങളിൽ കുടിവെള്ളം എത്തും.
 
ചമ്പാരക്കോണം ഇരക്കുന്നിൽകോളനി‐(1,81,2700), മുണ്ടാക്കുഴി ഊളൻകുന്ന്‐(1,64,2500), പേരയിൽ കോളനി‐(1,00,0000), തോപ്പിൽകോളനി‐(9,46,961), കിളിമാനൂർ പഞ്ചായത്തിലെ മുളയ്ക്കലത്തുകാവ്‐(9,15,800), പുതിയകാവ് നെല്ലിക്കോട് കോളനി‐(8,23,700), ചൂട്ടയിൽ‐(7,18,000), കിളിക്കോട്ടുകോണം‐(5,36,670), കേളന്റെ മൂല‐ (5,09,588), ഒറ്റൂർ ചരുവിള കോളനി‐(4,68,000), പാണൻകോളനി ‐(4,40,000), വരിക്കപ്പള്ളിക്കോണം കല്ലറക്കോണം‐(3,60,000), കണ്ണയംകോട്‐(3,45,100), പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുലിപ്പാറ കോളനി‐(3,45,000), പാലമൂട് കോളനി‐(3,20,000), പുല്ലുവിളകോളനി‐(3,10,000), കെ കെ ജങ്‌ഷൻ‐(2,48,300), കുന്നിൽ കോളനി‐(2,20,000), ചെറുന്നിയൂർ പഞ്ചായത്തിലെ മം​ഗലത്ത് കൊളക്കോട്പൊയ്ക‐(2,06,000), ഒറ്റൂർ ലക്ഷം വീട്‐(1,67,000), മഠത്തിൽ പണ‐(1,29,192) എന്നിങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top