14 July Tuesday

കനത്ത മഴ: പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
വിതുര
തുടർച്ചയായി പെയ്ത കനത്ത മഴയിൽ മലയോര മേഖലയിൽ പലയിടത്തും വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. വിതുര ശിവൻകോവിൽ ജങ്‌ഷനിൽ തോട് കവിഞ്ഞൊഴുകി വാഹന ഗതാഗതം ബുദ്ധിമുട്ടിലായി. കനത്ത  മഴയിൽ ശിവൻകോവിൽ ജങ്‌ഷൻ വെള്ളത്തിലാകുന്നത് ഇപ്പോൾ പതിവാണ്. 
കഴിഞ്ഞയാഴ്ച പെയ്ത മഴയിലും ഇവിടെ വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. തിരുവനന്തപുരം–-ചെങ്കോട്ട റോഡിൽ തോട് കരകവിഞ്ഞ്‌ കുറുപുഴ മുതൽ ഇളവട്ടംവരെ വെള്ളക്കെട്ടുണ്ടായി ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
 
പ്രധാന വാർത്തകൾ
 Top