13 July Monday

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാർ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 

തി രു വ ന ന്തപുരം 
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിരമിച്ച ജീവനക്കാരെ അനധികൃതമായി നിയമിക്കുന്നതടക്കമുള്ള മാനേജ്മെന്റ്‌ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. 
നൂറോളം ജീവനക്കാരെ സ്ഥിരമാക്കാനുള്ള നടപടി എടുക്കാതെയാണ്  വിരമിച്ച ജീവനക്കാരെ തിരിച്ച് എടുക്കാൻ മാനേജ്മെന്റ്‌  ശ്രമിക്കുന്നത്. ക്ഷേത്രത്തിൽ വിവിധ ഇനങ്ങളിൽ ധനശേഖരം ഇരിക്കെ  ജീവനക്കാരുടെ വേതനം എക്സിക്യൂട്ടീവ് ഓഫീസർ  വെട്ടിക്കുറയ്ക്കുകയാണ്. അംഗീകൃത യൂണിയനുമായി  കൂടിയാലോചന നടത്താതെയാണ്  നടപടി. 
ഭരണസമിതിയുടെ അംഗീകാരമില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് എക്സിക്യൂട്ടീവ് ഓഫീസർ നടപടി എടുക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് റഫറൻഡത്തിൽ വിജയിച്ച അംഗീകൃത യൂണിയനായ  ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ടെംമ്പിൾ എംപ്ളോയീസ് യൂണിയൻ തിങ്കളാഴ്ച മുതൽ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ  സമരം ആരംഭിക്കുമെന്ന്‌ തൊഴിലാളി  യൂണിയൻ പ്രസിഡന്റ്‌  അഡ്വ. എസ്‌ എ സുന്ദർ, ജനറൽ സെക്രട്ടറി പി രാജേന്ദ്രദാസ്, വർക്കിങ്‌ പ്രസിഡന്റ്‌ അഡ്വ.ആർ എസ് വിജയ് മോഹൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top