11 July Saturday

കേന്ദ്രത്തിന്റേത്‌ കോർപറേറ്റ് പ്രീണനം: എഫ്‌എസ്‌ഇടിഒ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

തൊഴിലാളി വിരുദ്ധ തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട്‌ എഫ്‌എസ്‌ഇടിഒ തിരുവനന്തപുരം ജിപിഒയ്‌ക്കു മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം
കോവിഡ്‌ പാക്കേജിന്റെ മറവിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്‌ കോർപറേറ്റ്‌‌ പ്രീണന നയമാണെന്ന്‌ എഫ്‌എസ്‌ഇടിഒ. തൊഴിലാളിവിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, വിദ്യാഭ്യാസ സർവീസ് മേഖല സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരള മാതൃക തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി സാമൂഹ്യ അകലം പാലിച്ച് എഫ്‌എസ്‌ഇടിഒ തിരുവനന്തപുരം സൗത്ത് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
 
പിഎംജിയിൽ എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് ലാബിൽ എസ് ജയിൽകുമാർ, ഫോർട്ട് ആശുപത്രിയിൽ കെ പി സുനിൽകുമാർ, ജനറൽ ആശുപത്രിയിൽ കെ എ ബിജുരാജ്, മൈനിങ് ആൻഡ്‌ ജിയോളജിയിൽ ജി ശ്രീകുമാർ, ലേബർ കമീഷണറേറ്റിൽ പി സുരേഷ്, നിയമസഭാ മന്ദിരത്തിൽ എം കുഞ്ഞുമോൻ എന്നിവർ ഉദ്ഘാടനം ചെയ്തു. 
 
മറ്റിടങ്ങളിൽ നേതാക്കളായ ബി അനിൽകുമാർ, എസ്‌എസ്‌ ഹമീദ്, എസ് സജീവ് കുമാർ, എസ് ഗോപകുമാർ, എം സുരേഷ് ബാബു, ടി കെ കുമാരി സതി, എ പി അജിത്, കെ മുരളി, സി കെ ദിനേഷ് കുമാർ, ജെ അജിത് കുമാർ, ടി സുരേഷ്‌കുമാർ, പി ആർ ആശാലത, ഷിനു റോബർട്ട്, അരവിന്ദാക്ഷൻ, കെ മഹേശ്വരൻ നായർ, രാജി വി കുമാർ, എസ് കെ ചിത്രാദേവി, സെയ്ദ് സബർമതി, കെ ആർ സുഭാഷ്, കെ ആർ സന്തോഷ്, ജെ ശ്രീമോൻ, പി എസ് ആനന്ദ്, സി വിനോദ് കുമാർ, വിദ്യാ വിനോദ്, എൻ ജയകുമാർ, എസ് തുളസീധരൻ, എം ജെ ഷീജ, ജി കെ മുരളീകൃഷ്ണൻ, ജി സുനിൽ കുമാർ, സി പ്രവീൺകുമാർ, വി ആർ രഞ്ജിനി, എസ് ജി സജി, സി  സുരേഷ് കുമാർ, വി കെ ജയകുമാർ, ബി ആർ സജീഷ് ബാബു, കെ ബി  ചന്ദ്രബോസ്, എസ് സജിത്, വി എസ് സുബി, ആർ ഐ ശ്രീഹരി എന്നിവർ ഉദ്ഘാടനം ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top