ആറ്റിങ്ങൽ
വർഷങ്ങളായി യാത്രാക്ലേശം നേരിട്ട നഗരസഭ 24–-ാം വാർഡിൽ പുനർനിർമിച്ച കൊല്ലമ്പുഴ കുറുവറുത്ത കാവ് റോഡ്തുറന്നു. നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി റോഡ് ഉദ്ഘാടനം ചെയ്‌തു. ജനകീയാസൂത്രണം പദ്ധതിയിൽനിന്ന് 8,80,000 രൂപ ചിലവിട്ടാണ് റോഡ് പുനർനിർമിച്ചത്. 207 മീറ്റർ നീളമുള്ള റോഡിൽ 152 മീറ്ററോളം ടാറിംഗും ബാക്കി കോൺക്രീറ്റുമാണ് ചെയ്തിരിക്കുന്നത്. സൈഡ് കോൺക്രീറ്റു കൂടി ചെയ്തതോടെ 3 മീറ്ററിൽ അധികം വീതിയും പുനർനിർമിച്ച റോഡിനുണ്ട്. കുറുവറുത്ത കാവ് നാഗക്ഷേത്രത്തിലേക്ക് എത്തുന്ന പ്രധാന പാതയും കൊല്ലമ്പുഴ ഭാഗത്തുകൂടി കടന്നുപോകുന്ന ആറ്റിങ്ങൽ ബൈപാസിനോട് ചേർന്നുള്ള റോഡുമാണിത്.
വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഗിരിജ, വാർഡ് വികസന കമ്മിറ്റി ഭാരവാഹികളായ അജിൻപ്രഭ, പ്രഭാകരൻ, രാജേഷ്, ശശികല, കരാറുകാരൻ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുൻ കൈയ്യെടുത്ത കൗൺസിലറെ ചെയർപേഴ്സൺ പൊന്നാട അണിയിച്ച് ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..