01 April Wednesday

കോർപറേഷൻ ഓഫീസിൽ തിങ്കൾ മുതൽ പഞ്ചിങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 29, 2020
തിരുവനന്തപുരം
നഗരസഭാ ഓഫീസിൽ സ്ഥാപിച്ച ബയോ മെട്രിക്‌ പഞ്ചിങ്‌ സംവിധാനത്തിന്റെയും നിരീക്ഷണ ക്യാമറുകളുടെയും ഉദ്‌ഘാടനം  തിങ്കളാഴ്‌ച നഗരസഭ അങ്കണത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുമെന്ന്‌ മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
 
ഓഫീസിന്റെ കാര്യശേഷിയും സുരക്ഷയും വർധിപ്പിക്കാനാണ്‌ പദ്ധതി നടപ്പാക്കിയത്‌. 10 പഞ്ചിങ്‌ യന്ത്രവും 140 നിരീക്ഷണ ക്യാമറയുമാണ്‌ നഗരസഭാ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ളത്‌. ഇതുകൂടാതെ 26 ഹെൽത്ത്‌/സർക്കിൾ ഓഫീസിലായി 26 പഞ്ചിങ്‌ യന്ത്രവും 52 ക്യാമറയും മാർച്ച്‌ നാലിന്‌ പ്രവർത്തനമാരംഭിക്കും. 86.71 ലക്ഷം രൂപയാണ്‌ പദ്ധതിച്ചെലവ്‌. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട്‌ 31 വാർഡിലെയും റോഡുകളുടെ നവീകരണം പൂർത്തിയായതായും മേയർ പറഞ്ഞു.
 
 വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ്‌ പുഷ്‌പലത, എസ്‌ എസ്‌ സിന്ധു, വഞ്ചിയൂർ പി ബാബു, ഐ പി ബിനു എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top