27 September Sunday

ആർഎസ്‌എസ്‌ പരിപാടിക്ക് പാർക്കിങ് നൽകിയില്ല, സർക്കാർ പമ്പിനെതിരെ വ്യാജ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020
പേരൂർക്കട
ആർഎസ്‌എസ്‌ പരിപാടിക്ക് പാർക്കിങ്‌ അനുവദിച്ചില്ലെന്നാരോപിച്ച് എ‌സ്‌സിഎസ്‌ടി ഫെഡറേഷൻ നടത്തുന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനെതിരെ വ്യാജ പരാതിയും അക്രമ ശ്രമവും. തിങ്കളാഴ്‌ച രാത്രി  ബിജെപി നേതാവ് അജിത്തിന്റെ ബൈക്കിൽ അടിച്ച പെട്രോളിൽ മായമുണ്ടെന്നാരോപിച്ചാണ് ചൊവ്വാഴ്‌ച ഉച്ചയോടെ പമ്പിലേക്ക് അതിക്രമിച്ച് കയറി സംഘർഷം സൃഷ്ടിച്ചത്.
തിങ്കളാഴ്‌ച പേരൂർക്കട ജങ്‌ഷനിൽ നടന്ന ആർഎസ്‌എസ്‌  യോഗത്തിനെത്തിയ വാഹനം പമ്പിനുള്ളിൽ പാർക്ക് ചെയ്യരുതെന്ന് ജീവനക്കാർ പറഞ്ഞതിലുള്ള വൈരാഗ്യത്തിലാണ്‌  വ്യാജപരാതിയുമായി  രംഗത്തെത്തിയത്. 
കലക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ജനറൽ മാനേജർ, സെയിൽസ് ഓഫീസർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പേരൂർക്കട സി ഐ സൈജു നാഥ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. രാത്രി 9.30 ഓടെ പരിശോധന പൂർത്തിയാക്കി. 
പെട്രോൾ മായം കലർന്നതല്ലെന്നും അളവുകൾ കൃത്യമാണെന്നും പരിശോധനയ്‌ക്കൊടുവിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചൊവ്വാഴ്‌ച ഉച്ചമുതൽ പമ്പിൽ വിൽപ്പന തടസ്സപ്പെടുത്തിയാണ് ബിജെപി പ്രവർത്തകർ അതിക്രമം നടത്തിയത്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top