31 January Tuesday

രുചിയിടവുമായി തിരുമല സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

തിരുമല സ്കൂളിലെ രുചിയിടം ഭക്ഷ്യമേള മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

വിളപ്പിൽ
തിരുമല എഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥികൾ "രുചിയിടം' ഭക്ഷ്യമേള സംഘടിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സഹപാഠികളുടെ ചികിത്സയ്‌ക്കായി ഒരുക്കിയ രുചിയിടത്തിന്‌ ഇരട്ടിമധുരമുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. 
കെഎസ്ടിഎ പൂജപ്പുര ബ്രാഞ്ച്, റോയ് കിന്റർ ഗാർട്ടനിലെ എൽപി സ്കൂൾ കുട്ടികൾ, സ്കൂളിലെ എൻഎസ്എസ് യൂണിറ്റ്, നേവി ആൻഡ് ഇക്കോ ക്ലബ്‌, യങ് ഇന്ത്യൻ തിരുവനന്തപുരം, ടെക്‌നോപാർക്കിലെ എൻ കോർ ടെക്നോളജീസ് എന്നിവർ നൽകിയ സംഭാവന മന്ത്രി ഏറ്റുവാങ്ങി.
സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുടെ വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടുന്നു എന്ന വാർത്ത ദേശാഭിമാനി നൽകിയിരുന്നു. വാർത്ത സ്കൂൾ അധികൃതർ ശ്രദ്ധിച്ചതോടെയാണ്‌ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള ഒരുക്കിയത്‌. സ്കൂൾ മാനേജർ പ്രൊഫ. എ എസ് ബെൻ റോയി, പ്രിൻസിപ്പൽ ഡി വി രാജശ്രീ, എച്ച്എം സതി ആർ നായർ, പിടിഎ പ്രസിഡന്റ്‌ വിൽഫ്രഡ് സാം, സ്റ്റാഫ് സെക്രട്ടറി എസ് ഡി പ്രദീപ്‌, സിപിഐ എം തിരുമല ലോക്കൽ സെക്രട്ടറി പി ആർ രാജേഷ്, കെ അനിൽ കുമാർ എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top