27 November Sunday

ആശങ്കയുടെ രാത്രി താണ്ടി
മനോജ്‌ കിണറിനുപുറത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കിണറ്റിലകപ്പെട്ട മനോജിനെ അഗ്‌നിരക്ഷാസേന കരയ്ക്കെത്തിച്ചപ്പോൾ

വർക്കല  
വൃത്തിയാക്കാനായി ഇറങ്ങി കിണറ്റിലകപ്പെട്ട മനോജ്‌ കഴിച്ചുകൂട്ടിയത്‌ ആശങ്കയുടെ ഒരു രാത്രി. മോട്ടോർ പമ്പിന്റെ കയറിൽത്തൂങ്ങി രാത്രിമുഴുവൻ ക ഴിച്ചുകൂട്ടിയ മനോജിനെ രക്ഷിച്ചത്‌ അഗ്നിരക്ഷാസേന. വർക്കല ശ്രീനിവാസപുരത്താണ്‌ സംഭവം. 
 
എംജി കോളനിയിൽ മനോജാണ് ശ്രീനിവാസപുരം ശാന്തിഗിരി ക്ഷേത്രത്തിനു സമീപം മണിലാലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ഉദ്ദേശം 60 അടി താഴ്ചയുള്ള കിണറ്റിൽ വീണത്‌. തിങ്കൾ ഉച്ചയോടെ കിണർ വൃത്തിയാക്കുമ്പോൾ കാൽ വഴുതിയാണ് അപകടം. വീട്ടിൽ ആൾത്താമസവും അടുത്തൊന്നും മറ്റ്‌ നാട്ടുകാരുമില്ലാത്തതിനാൽ സംഭവം പുറത്തറിഞ്ഞില്ല. 
 
രാത്രിയും മനോജിനെ കാണാതായതോടെ വീട്ടുകാർ വർക്കല പൊലീസിൽ പരാതി നൽകി. ചൊവ്വ രാവിലെ ജോലിക്ക് പോയ സ്ഥലത്ത് അന്വേഷിച്ചെത്തിയ ബന്ധുക്കളും വീട്ടുകാരുമാണ്‌ കിണറിൽനിന്ന്‌ ശബ്ദം കേട്ടത്. തുടർന്നാണ്‌ മോട്ടോർപമ്പിന്റെ കയറിൽ തൂങ്ങിക്കിടക്കുന്ന മനോജിനെ കണ്ടത്‌. രാവിലെ 7.45ന് വർക്കല അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്ത്‌ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 
 
സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്റെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ ആർ കെ മുകുന്ദൻ, ബി ദിനേശ്, എസ് വിപിൻ, ആർ എസ് ഷൈൻ, വിനീഷ് കുമാർ, ജ്യോതിഷ് കുമാർ, നജീം, എസ് വിജയൻ എന്നിവരാണ് രക്ഷാസംഘത്തിലുണ്ടായത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top