29 October Thursday

വ്യക്തത തേടി സിബിഐ; സോബിക്ക്‌ വീണ്ടും നുണപരിശോധന

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

 

തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിൽ കലാഭവൻ സോബിയെ‌ ചൊവ്വാഴ്‌ച വീണ്ടും നുണ പരിശോധന നടത്തും.  സോബിയോട്‌ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടു.
ശനിയാഴ്‌ച ഇയാളെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കിയിരുന്നു. ചില മറുപടികളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന്‌ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിലെ വിദഗ്‌ധർ അന്വേഷകസംഘത്തെ അറിയിച്ചിരുന്നു.  
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത്‌ സ്വർണക്കടത്ത്‌ കേസിലെ പ്രതി സരിത്തിനെയും സംഗീതരംഗത്തെ പ്രമുഖനെയും കണ്ടതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഒരുസംഘം വാഹനം ആക്രമിച്ചതായും പറഞ്ഞു.
അർജുൻ, പ്രകാശ്‌ തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരുടെ നുണപരിശോധന നേരത്തെ പൂർത്തിയായി. ഫലം പത്ത്‌ ദിവസത്തിനകം ലഭിക്കും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top