22 October Tuesday

റാഗിങ്ങിന്‌ ശ്രമിച്ചത്‌ പ്രശ്‌നങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019
തിരുവനന്തപുരം
അവശനിലയിൽ നിൽക്കുന്ന വിദ്യാർഥി, പിന്നെയും പിന്നെയും ഹോക്കി സ്‌റ്റിക്കുകൊണ്ട്‌ മർദനം തുടരുന്ന കെഎസ്‌യു യൂണിറ്റ്‌ ഭാരവാഹി അർജുൻബാബു, കരഞ്ഞുകൊണ്ട്‌ അക്രമം തടയാൻ ശ്രമിക്കുന്ന അധ്യാപിക.... 
 
പ്രൊഫഷണൽ ഗുണ്ടാസംഘങ്ങളെപ്പോലെ കെഎസ്‌യുക്കാർ ഗവ. ലോ കോളേജിൽ സഹപാഠികളായ എസ്‌എഫ്‌ഐക്കാരെ നിഷ്‌ഠുരമായി ആക്രമിക്കുന്ന ദൃശ്യം ടിവിയിലൂടെ കണ്ട്‌ നാട്‌ നടുങ്ങി. ഓണാഘോഷത്തിനുവേണ്ടി വിദ്യാർഥികൾ യോഗം ചേരുന്നിടത്തേക്കാണ്‌ മാരകായുധങ്ങളുമായി കെഎസ്‌യുക്കാർ കാറിൽ പാഞ്ഞെത്തി എസ്‌എഫ്‌ഐക്കാരെ തെരഞ്ഞുപിടിച്ച്‌ ആക്രമിച്ചത്‌. മദ്യലഹരിയിലായിരുന്നു കെഎസ്‌യുക്കാരിൽ പലരുമെന്ന്‌ കണ്ടുനിന്ന വിദ്യാർഥികൾ പറഞ്ഞു. പല സെമസ്‌റ്ററുകളിലും പരീക്ഷ നടക്കുന്ന സമയമായിരുന്നതിനാൽ  ഭീകരാന്തരീക്ഷം പരീക്ഷാഹാളുകളെയും ഭയപ്പാടിലാക്കി.
 
തിങ്കളാഴ്‌ച ഒന്നാംവർഷ വിദ്യാർഥികളെ പരിചയപ്പെടാനെന്നപേരിൽ അടുത്തുകൂടി കെഎസ്‌യുക്കാർ റാഗിങ്ങിന്‌ ശ്രമിച്ചതോടെയാണ്‌ പ്രശ്‌നങ്ങളുടെ തുടക്കം. റാഗിങ്ങിനെ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി എതിർത്തു. പുതിയ വിദ്യാർഥികളെ റാഗിങ്ങിൽനിന്ന്‌ സംരക്ഷിക്കാൻ എസ്‌എഫ്‌ഐ രംഗത്തിറങ്ങിയതോടെ കെഎസ്‌യുക്കാർ പിൻവാങ്ങി. വീണ്ടുമെത്തി സംഘർഷത്തിന്‌ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ ഒന്നായി എതിർത്തതോടെ കെഎസ്‌യു സംഘം ‘പിന്നെയെടുത്തോളം’ എന്നുപറഞ്ഞ്‌ പിന്തിരിഞ്ഞു. 
 റാഗിങ്ങിനെതിരായി വിദ്യാർഥികൾ പ്രിൻസിപ്പലിന്‌ ചൊവ്വാഴ്‌ച രാവിലെ പരാതി നൽകി. ഈ വിവരം അറിഞ്ഞാണ്‌ കെഎസ്‌യുക്കാർ പുറത്ത്‌ പോയി ഏതാനും യൂത്ത്‌ കോൺഗ്രസുകാരെയുംകൂട്ടി മാരകായുധങ്ങളുമായി കാറിൽ കോളേജിൽ വീണ്ടുമെത്തി അക്രമം തുടങ്ങിയത്‌. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി എന്ന നിലയിൽ റാഗിങ്ങിനെതിരെ കർശന നിലപാട്‌ എടുത്തതുകൊണ്ടാണ്‌ ജിഷ്‌ണു എസ്‌ നാഥിനെ വളഞ്ഞിട്ട്‌ അക്രമിസംഘം നിഷ്‌ഠുരമായി ആക്രമിച്ചത്‌. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ്‌ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചത്‌. അക്രമം വിദ്യാർഥികളുടെ ജീവനെടുക്കുമെന്ന ഘട്ടത്തിലാണ്‌ പൊലീസിനെ വിവരം അറിയിച്ചത്‌. പൊലീസ്‌ പാഞ്ഞെത്തി ലാത്തി വീശിയതോടെ ആയുധങ്ങളുമായി കെഎസ്‌യുക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കാർ സ്‌റ്റാർട്ടാകാൻ വൈകിയതിനാലാണ്‌ രണ്ടുപേർ പൊലീസ്‌ പിടിയിലായത്‌. വാഹനത്തിൽ നിരവധി ആയുധങ്ങളുണ്ടായിരുന്നു. 
 
ഒന്നാംവർഷ വിദ്യാർഥികളെ കെഎസ്‌യു നേതാക്കളെന്ന്‌ ചമഞ്ഞുനടക്കുന്ന ചിലർ ക്രൂരമായി റാഗ്‌ ചെയ്യുന്നത്‌ പതിവായിരുന്നു. ക്യാമ്പസിനകത്ത്‌ മദ്യപിക്കുകയും മറ്റ്‌ ലഹരിവസ്‌തുകൾ ഉപയോഗിക്കുകയും വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top