24 October Thursday

കാറ്റിലും മഴയിലും വീട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

ശക്തമായ കാറ്റിലും മഴയിലും തകർന്ന ചാവർകോട് മഠത്തിൽ സദാശിവന്റെ വീട്‌

കിളിമാനൂർ

ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. നാവായിക്കുളം ചാവർകോട് മഠത്തിൽ തെക്കതിൽ വീട്ടിൽ സദാശിവനും കുടുംബവും താമസിച്ചിരുന്ന വീടാണ് തിങ്കളാഴ്ച രാവിലെ 10ന്‌ തകർന്നുവീണത്. സദാശിവന്റെ ഭാര്യ വിജയയും രണ്ടു മക്കളും വീടിനു പുറത്തായതിനാൽ വൻ അപകടം ഒഴിവായി. ഗൃഹോപകരണങ്ങൾ മുഴുവനും നശിച്ചു.  പകൽക്കുറി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടുവിന് പഠിക്കുന്ന ഗണേശ്, പാളയംകുന്ന്‌ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കൃപ എന്നിവർ മക്കളാണ്. വിജയയുടെ സഹോദരൻ അശോക്‌ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. ഈ വീട്ടിൽ കഴിഞ്ഞ 12 വർഷമായി സദാശിവനും കുടുംബവുമാണ് താമസിക്കുന്നത്.

പ്രധാന വാർത്തകൾ
 Top