18 June Tuesday
കോടികളുടെ നഷ്ടം

കുട്ടമലയിലും വാഴിച്ചലിലും ചുഴലിക്കാറ്റ്‌: 7 വീട‌് തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

വെള്ളറട

കുട്ടമലയിലും വാഴിച്ചലിലുമുണ്ടായ ചുഴലിക്കാറ്റിൽ  കനത്ത നാശം. ഏഴ‌് വീട‌് പൂർണമായും തകർന്നു. തിങ്കളാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് ചുഴലിക്കാറ്റ‌് ആഞ്ഞുവീശിയത‌്.  നാൽപ്പതിലേറെ വീട‌് തകർന്നു.പ്രദേശത്ത‌് വൈദ്യുതിബന്ധം തകർന്നു. ഫയർഫോഴ്സെത്തി കടപുഴകിവീണ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി രാത്രി വൈകിയും തുടരുകയാണ്. അമ്പൂരി പഞ്ചായത്ത‌് പ്രസിഡന്റ് ബി ഷാജി ,സിപിഐ എം നേതാക്കളായ തോട്ടത്തിൽ മധു,  ടി ചന്ദ്രബാബു, കുടപ്പനമൂട് ബാദുഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. രണ്ടു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ‌്  പ്രാഥമിക കണക്ക‌്.

പ്രധാന വാർത്തകൾ
 Top