03 December Friday

‘തടി കേടാകുന്നു’; തലയൂരാൻ ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
തിരുവനന്തപുരം
നിരാഹാര സമരത്തിനിറങ്ങി തടി കേടായതോടെ തലയൂരാൻ ബിജെപി കൗൺസിലർമാർ. ബുധനാഴ്‌ച സ്‌പെഷ്യൽ കൗൺസിലിൽ പങ്കെടുത്ത ശേഷം സമരം അവസാനിപ്പിച്ചേക്കും.ഭരണ സമിതി കണ്ടെത്തിയ സോണൽ ഓഫീസുകളിലെ തട്ടിപ്പ്‌ കരുവാക്കി  രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്‌ സമരത്തിന്‌ ചാടിയിറങ്ങിയത്‌. ആദ്യം കൗൺസിൽ ഹാളിൽ അനിശ്ചിതല കാല സമരം നടത്തി. എന്നാൽ ഭരണ സമിതി അതിനകം തട്ടിപ്പിന്റെ വിവരങ്ങളും അതിനെതിരെ സ്വീകരിച്ച നടപടികളും നഗരവാസികളെ കൃത്യമായി ബോധ്യപ്പെടുത്തി. 
 
അനിശ്ചിതകാല സമരം ക്ലച്ച്‌ പിടിക്കാഞ്ഞതോടെ ബിജെപി കൗൺസിലർമാർ നിരാഹാരം തുടങ്ങി. മേയറെ തടഞ്ഞ്‌ കൗൺസിൽ യോഗം മുടക്കാനും എൽഡിഎഫിനെ പ്രകോപിപ്പിക്കാനും ശ്രമിച്ചു. എൽഡിഎഫ്‌ സംയംമനം പാലിച്ചു. സമരക്കാർ  ഒരോരുത്തരായി ശാരീരികാസ്വാസ്ഥ്യത്തിന്റെ പേരിൽ നിരാഹാര വേദിയിൽ നിന്ന്‌ മുങ്ങാനാരംഭിച്ചു. ഇതോടെയാണ്‌ നേമം സോണൽ ഓഫീസ്‌ സൂപ്രണ്ടിന്റെ അറസ്‌റ്റിൽ തൂങ്ങി സമരം അവസാനിപ്പിക്കാനുളള ആലോചന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top