28 November Sunday

പോക്സോ കേസിൽ 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
വിതുര
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അഗ്രിഫാം കുണ്ടളാംകുഴി തടത്തരികത്ത് വീട്ടിൽ അമൃതലാൽ (19), കല്ലാർ കൊങ്ങ മരുതുംമൂട്ടിൽ ശരണ്യ വിലാസത്തിൽ ശിവജിത്ത് (22), വിനോബ നികേതൻ അരുവിക്കരക്കോണം അപർണ വിലാസത്തിൽ സാജുക്കുട്ടൻ (54) എന്നിവരാണ് അറസ്റ്റിലായത്.   വിതുര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിലെണ്  പ്രതികളാണിവർ. 16കാരിയെ പീഡനത്തിനിരയാക്കിയ കേസിലാണ് അമൃതലാൽ അറസ്റ്റിലായത്. 17കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയതിനാലാണ് പെൺകുട്ടിയുടെ സുഹൃത്തായ ശിവജിത്തും അമ്മയുടെ സുഹൃത്തായ സാജുക്കുട്ടനും പിടിയിലായത്. 
 
നെടുമങ്ങാട് എഎസ്പി രാജ്പ്രസാദ്, വിതുര ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, എസ്ഐ എസ് എൽ സുധീഷ്, ജിഎസ് ഐ സതികുമാർ, സജു, പത്മരാജ്, പ്രദീപ്, രജിത്ത്, ഹാഷിം, സിന്ധു എന്നിവരാണ് പ്രതിളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top