28 November Sunday

യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങളടക്കം 3 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
വർക്കല
യുവാവിനെ ആക്രമിച്ച കേസിൽ  സഹോദരങ്ങളടക്കം 3 പേർ പൊലീസ്  പിടിയിൽ. ചെറുന്നിയൂർ മുടിയക്കോട് ആലുവിള വീട്ടിൽ ജാക്സൺ (38), സഹോദരൻ ജമേഷ് (34), ചെറുന്നിയൂർ മൂങ്ങോട് ലെനി ഭവനിൽ ടോജോ (39) എന്നിവരാണ് വർക്കല പൊലീസിന്റെ പിടിയിലായത്. ശനി രാത്രി പത്തരയോടെയാണ് സംഭവം.ചെറുന്നിയൂർ എലിയൻവിളാകം പനയ്ക്കമൂട് ക്ഷേത്രത്തിന് സമീപം ജി ജി ലാൻഡിൽ ജിജിൻ രാജിനെ (27)യാണ് പൂർവ വൈരാഗ്യത്താൽ ആക്രമിച്ച്  പരിക്കേൽപ്പിച്ചത്.
 
മുൻവിരോധം കാരണം ജാക്സൺ ഗൾഫിൽനിന്നും നിരന്തരമായി ഫോണിൽ വിളിച്ച് ജിജിൻ രാജിനെ  ഭീഷണിപ്പെടുത്തുക പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് ജാക്സൺ ഗൾഫിൽനിന്നും നാട്ടിലെത്തിയിരുന്നു. 
ജിജിൻരാജിനെ മുടിയക്കോട് പ്ലേ ഗ്രൗണ്ടിൽ വച്ചാണ്‌ ആക്രമിച്ചത്. വയറിന്റെ വലതുഭാഗത്ത് ആയുധംകൊണ്ട് കുത്തി മുറിവേൽപ്പിച്ചിരുന്നു.
 
 ജിജിൻ രാജ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എസ്എച്ച്ഒ വിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top