16 October Saturday

പുരോഗതിക്ക് 
ഗുരുദര്‍ശനങ്ങള്‍ വഴികാട്ടിയായി: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
കോവളം 
വിദ്യാഭ്യാസ മേഖലയിലുണ്ടായ പുരോഗതിക്ക് ശ്രീനാരായണ ഗുരുദർശനങ്ങൾ വഴികാട്ടിയായിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ച്  ദീർഘവീക്ഷണത്തോടെ സമൂഹത്തിന് ഉപദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരുവിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ പുതുതലമുറയ്ക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
എസ്എൻഡിപി യോഗം കോവളം യൂണിയൻ യൂത്ത്മൂവ്മെന്റ്, സൈബർ സേന എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ അവാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. യൂണിയൻ പ്രസിഡന്റ് കോവളം ടി എൻ സുരേഷ് അധ്യക്ഷനായി. സെക്രട്ടറി തോട്ടം പി കാർത്തികേയൻ മുഖ്യപ്രഭാഷണവും വെബ്സൈറ്റിന്റെ ഉദ്ഘാടനം നെടുമങ്ങാട് രാജേഷും നിർവഹിച്ചു. 
   മികച്ച വിജയം നേടിയവരെ പെരിങ്ങമ്മല എസ് സുശീലൻ ആദരിച്ചു. പഠനോപകരണ വിതരണം വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീത മധു നിർവഹിച്ചു. 
യൂണിയൻ ഭാരവാഹികളായ കരുംകുളം പ്രസാദ്, പുന്നമൂട് വി സുധാകരൻ, മണ്ണിൽ മനോഹരൻ, ആർ വിശ്വനാഥൻ, മംഗലത്തുകോണം ആർ തുളസീധരൻ, കട്ടച്ചൽക്കുഴി പ്രദീപ്, ഡോ. നന്ദകുമാർ, കോവളം ബി ശ്രീകുമാർ, വേങ്ങപ്പൊറ്റ സനിൽ, ആർ പി തംബുരു, യൂത്ത് മൂവ്മെന്റ് കോവളം യൂണിയൻ പ്രസിഡന്റ് മുല്ലൂർ വിനോദ്കുമാർ, മനോജ്  കോവളം, ലതികകുമാർ, വിനിത സുരേന്ദ്രൻ, ദീപു അരുമാനൂർ, വരുൺ കൃഷ്ണൻ, അരുമാനൂർ സജീവ്, സുജിത് ഇടവിളാകം തുടങ്ങിയവർ സംസാരിച്ചു.
വിദ്യാഭ്യാസ പുരോഗതി, ഗുരുദര്‍ശനങ്ങള്‍, മന്ത്രി വി ശിവൻകുട്ടി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top