17 January Sunday
കോവിഡ്‌ പ്രതിരോധം

ചിറയിൻകീഴിലെ ആശുപത്രികൾക്ക്‌ 50 ലക്ഷത്തിന്റെ ഉപകരണങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ചിറയിൻകീഴ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിറയിൻകീഴ് മണ്ഡലത്തിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഫണ്ടിൽനിന്നും 50 ലക്ഷം രൂപയുടെ  ഉപകരണങ്ങൾ വാങ്ങിനൽകി.  ചിറയിൻകീഴ് താലൂക്ക് ആശുപത്രി, പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം, അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കീഴാറ്റിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം, മുദാക്കൽ പ്രാഥമികാരോഗ്യകേന്ദ്രം, അഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മംഗലപുരം കുടുംബാരോഗ്യ കേന്ദ്രം, പുത്തൻതോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം, കിഴുവിലം പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ ആശുപത്രികൾക്കാണ് ഉപകരണങ്ങൾ നൽകുന്നത്. 
 
അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിനുള്ള‌  ഉപകരണങ്ങൾ  ഡെപ്യൂട്ടി സ്പീക്കർ വി ശശി മെഡിക്കൽ ഓഫീസർ ഡോ. ഷ്യാംജി വോയ്സിന് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, യേശുദാസ്, ത്രേസ്യ സോളമൻ, ജ്യോതി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top