25 June Tuesday

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019
തിരുവനന്തപുരം 
മുട്ടത്തറയിൽ രണ്ട് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾക്ക് നേരെ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ വടുവൊത്ത് യൂണിറ്റ് പ്രസിഡന്റ‌് സുജിത്ത്, സെക്രട്ടറി അജിത‌്കുമാർ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. പെരുന്നെല്ലി സജീവൻ നഗറിൽ ആയിരുന്നു ആക്രമണം. മാരകാ യുധങ്ങളുമായി എത്തിയ ആർഎസ്എസ് ക്രിമിനൽ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. സുജിത്തിന് തലയിലും കൈ കാലുകൾക്കും സാരമായ പരുക്കുണ്ട്. അജിത്തിന്റെ കൈകൾക്കാണ് പരുക്ക്. 
 
നാട്ടുകാർ തടിച്ച‌് കൂടിയതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സുജിത്ത്, അഖിൽ, ചക്കു എന്ന അഭിലാഷ്, ശ്രീനാഥ്, ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇവരുടെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പല തവണ ആക്രമണം നടന്നിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top