ദിനുവിന് സ്നേഹസ്പര്‍ശവുമായി
പ്രവാസി സഖാക്കള്‍ നവമാധ്യമ കൂട്ടായ്മ
കിളിമാനൂർ
വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്ന മുൻ ഡിവൈഎഫ്ഐ നേതാവും വെള്ളല്ലൂർ സ്വദേശിയുമായ ദിനുവിന് സ്നേഹസ്പർശവുമായി നവമാധ്യമ കൂട്ടായ്മയായ ആറ്റിങ്ങൽ പ്രവാസി സഖാക്കൾ. സിപിഐ എം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റിയും കർഷകസംഘവും ചേർന്ന് ദിനുവിന് വീട് നിർമിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഈ സംരംഭത്തിനുവേണ്ടിയാണ് ആറ്റിങ്ങൽ പ്രവാസി സഖാക്കൾ നവമാധ്യമ കൂട്ടായ്മ തുക സ്വരൂപിച്ച് നൽകിയത്.
സാമ്പത്തിക സഹായം ഒ എസ് അംബിക എംഎൽഎ ഏറ്റുവാങ്ങി സിപിഐ എം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറി എസ് കെ സുനിക്ക് കൈമാറി. നഗരൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ അനിൽകുമാർ, ഗ്രൂപ്പംഗങ്ങളായ ബിജുസഹദേവൻ, എം സി നായർ, ദീപു ബാലചന്ദ്രൻ, രാജീവ്, മണി കേശവപുരം തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..