05 April Sunday

കരാറുകൾ ജനാധിപത്യപരമായി പരിശോധിക്കപ്പെടണം: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച്‌ നടത്തിയ ഓപ്പൺഫോറം ഉദ്‌ഘാടനംചെയ്‌ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവുമായി സൗഹൃദം പങ്കിടുന്നു

തിരുവനന്തപുരം 
മാറിവരുന്ന കേന്ദ്രസർക്കാരുകൾ ഒപ്പിടുന്ന കരാറുകൾ ജനാധിപത്യപരമായി പരിശോധിക്കപ്പെടണമെന്ന്‌ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്‌ പറഞ്ഞു. ഇന്ത്യ ആണവകരാറിൽ ഒപ്പിട്ടപ്പോൾ പോലും അതിൽ എന്താണ്‌ പറയുന്നതെന്ന്‌ പാർലമെന്റിന്‌ അറിവുണ്ടായിരുന്നില്ല. ഈ നില മാറണം. അമേരിക്കൻ പ്രസിഡന്റ്‌ ഒപ്പിടുന്ന കരാറുകൾ  കോൺഗ്രസിന്റെ ഇരുസഭകളും അംഗീകരിച്ചാൽമാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ. സമാനരീതിയിൽ, കേന്ദ്രസർക്കാർ ഒപ്പിടുന്ന കരാറുകൾ പാർലമെന്റിൽ ചർച്ച ചെയ്യുംവിധം നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
രാജ്യം ലോകത്തെ ഏറ്റവും വലിയ ക്ഷീര ഉൽപ്പാദകരാഷ്ട്രമാണ്‌. ഏറ്റവും വലിയ ക്ഷീരവിപണിയും ഇന്ത്യതന്നെ. പശുക്കളുടെ എണ്ണം ഇവിടെ കൂടുതലാണ്‌. പാശ്ചാത്യരാജ്യങ്ങളിൽ ഒരു പശു ശരാശരി 30 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുമ്പോൾ ഇവിടെ ശരാശരി മൂന്ന്‌ ലിറ്ററാണ്‌ ലഭിക്കുന്നത്‌. കറവമുതൽ എല്ലാ പ്രവർത്തനങ്ങളിലും നാം സ്വീകരിക്കുന്ന പരമ്പരാഗതമാർഗമാണ്‌ കാരണം. സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പാൽ ഉൽപ്പാദനം കൂടുതൽ കാര്യക്ഷമമാക്കാൻ നടപടിവേണമെന്നും രാജീവ്‌ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top