ആറ്റിങ്ങൽ
കോവിഡ് ബാധിച്ചു മരിച്ച വീട്ടമ്മയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ആറ്റിങ്ങൽ ജിഎച്ച്എസിനു സമീപം പാലസ് റോഡിൽ ശ്രീവിലാസിൽ ലീലാഭായിയമ്മ (82)യുടെ മൃതേദേഹമാണ് പച്ചംകുളം ശ്മശാനത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചത്. ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും ആറ്റിങ്ങൽ നഗരസഭ കൗൺസിലറുമായ വി എസ് നിതിൻ, ആറ്റിങ്ങൽ ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗം അർജുൻ, കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി ആരോമൽ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..