09 December Friday

നവരാത്രി 
ഘോഷയാത്രയ്ക്ക് 
നേമത്ത് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

നവരാത്രിഘോഷയാത്രയ്ക്ക് നേമത്ത് സ്വീകരണം നൽകിയപ്പോൾ

നേമം 
നവരാത്രി ഘോഷയാത്രയ്ക്ക് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ആചാരപരമായ വരവേൽപ്പ്‌ നല്‍കി. തുടര്‍ന്ന് പഴയ കച്ചേരിനട എന്നറിയപ്പെടുന്ന നേമം വില്ലേജാഫീസില്‍ ഇറക്കി പൂജയും നടത്തി. ഞായർ രാവിലെ നെയ്യാറ്റിന്‍കരയില്‍നിന്ന്‌ പുറപ്പെട്ട നവരാത്രി ഘോഷയാത്ര ഉച്ചയ്ക്ക് പ്രാവച്ചമ്പലത്ത് എത്തി. തഹസില്‍ദാര്‍ വേണു, ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോഹരന്‍, നേമം വില്ലേജാഫീസര്‍ ശ്രീജിത്ത് ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു. നഗരാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ കോര്‍പറേഷന്റെ സ്വീകരണവുമുണ്ടായിരുന്നു. നേമം വില്ലേജാഫീസില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൂജകള്‍ നടത്തി. വില്ലേജ് ഓഫീസിന് കേരള -തമിഴ്‌നാട് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഘോഷയാത്ര സംഘത്തിന് കഞ്ഞി വീഴ്ത്തുമുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top