നെയ്യാറ്റിൻകര
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്മവാർഷികം സമുചിതമായി ആചരിച്ചു. നെയ്യാറ്റിൻകര നഗരസഭയുടെ ആദരത്തിന്റെ ഭാഗമായി മുനിസിപ്പൽ ചെയർമാൻ പി കെ രാജ്മോഹൻ രാമകൃഷ്ണപിള്ളയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി . നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ കെ കെ ഷിബു, ഡോ. എം എ സാദത്ത്, കൗൺസിലർ അജിത, അഡ്വ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അക്ഷയ കോംപ്ലക്സിൽ അക്ഷര ജ്വാല സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..