09 July Thursday

ഓർഗാനിക് വാലി ഒരുക്കി കർഷക സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

കർഷകസംഘം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഗാനിക് വാലി ജൈവ കൃഷിയുടെ നടീൽ ഉദ്ഘാടനം മന്ത്രി ടി എം തോമസ് ഐസക്‌ നിർവഹിക്കുന്നു

കരകുളം
കർഷകസംഘം പേരൂർക്കട ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർഗാനിക് വാലി ഒരുക്കി. തരിശിൽ നിന്നൊരുകൂട പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷിയും അതോടാപ്പം ഫാമും എന്ന ആശയമാണ് നടപ്പാക്കുന്നത്. ജൈവ കൃഷിയുടെ നടീൽ ഉദ്ഘാടനം മന്ത്രി ഡോ. ടി എം തോമസ് ഐസക്‌ നിർവഹിച്ചു.
 
കായ്‌പാടിയിൽ 6 ഏക്കർ തരിശുഭൂമി കണ്ടെത്തിയാണ്  ഫാം പ്രവർത്തനം ആരംഭിക്കുന്നത്. വാഴ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യതോട്ടം, ആട്, കോഴിഫാമുകൾ, മീൻകൃഷി ഉൾപ്പെടെയുള്ള ഫാമിനാണ് തുടക്കം കുറിച്ചത്. നിലവിൽ പദ്ധതിയുടെ ഭാഗമായി ഏരിയയിൽ വിവിധ ലോക്കൽ കമ്മിറ്റികളിലായി 15 ഏക്കറോളം തരിശുഭൂമിയിൽ കൃഷി ആരംഭിച്ചിട്ടുണ്ട്.
 
കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ, ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ, സിപിഐ എം പേരൂർക്കട ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം എസ് അനില, കർഷക സംഘം ഏരിയ സെക്രട്ടറി ടി സുനിൽ കുമാർ, പ്രസിഡന്റ് എസ് ശ്യാമളകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top