30 May Saturday

ക്ലീനിങ്‌ മെഷിനറിയുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
തിരുവനന്തപുരം
കോവിഡ്–- 19ന്റെ പശ്ചാത്തലത്തിൽ ഐസൊലേഷൻ വാർഡ്‌ സൗകര്യങ്ങൾ ഒരുക്കുന്നതിന് ക്ലീനിങ്‌ മെഷിനറി രംഗത്തിറക്കി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി. പട്ടം സെന്റ് മേരീസ്‌ സ്‌കൂൾ ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയും വെള്ളായണി കാർഷിക കോളേജ് ഹോസ്റ്റൽ നേമം ബ്ലോക്ക് കമ്മിറ്റിയും വൃത്തിയാക്കി. നെടുമങ്ങാട് പ്രവർത്തനരഹിതമായി കിടന്ന റിംസ് ഹോസ്പിറ്റൽ,  കല്ലറ തറട്ട ആശുപത്രി,  കിളിമാനൂരിൽ വിദ്യാ എൻജിനിയറിങ്‌ ഹോസ്റ്റൽ, വർക്കലയിൽ എസ് ആർ മെഡിക്കൽ കോളേജ്‌ എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായുള്ള ശുചീകരണപ്രവർത്തനം നടത്തി.
 
ആരോഗ്യപ്രവർത്തകർക്കായി ഡിവൈഎഫ്‌ഐ നിർമിച്ച കാൽലക്ഷം മാസ്കുകൾ മന്ത്രി കെ കെ ശൈലജയ്‌ക്ക്‌  സംസ്ഥാന സെക്രട്ടറി എ എ റഹിം കൈമാറി. ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ് വി വിനീത്, ട്രഷറർ വി അനൂപ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയറ്റ് ആരോഗ്യവിഭാഗത്തിന് നിർമിച്ച് നൽകിയ രണ്ടായിരം മാസ്ക് മന്ത്രി ജി സുധാകരനും കൈമാറി.
പ്രധാന വാർത്തകൾ
 Top