26 October Monday

കര്‍ഷകദ്രോഹ ബില്ലും നെല്‍ക്കതിരും കത്തിച്ച് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020
കിളിമാനൂർ
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ ബില്ലും നെൽക്കതിരും കത്തിച്ച് പാടശേഖരത്തിൽ കർഷകരുടെ പ്രതിഷേധം. 
 കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി  കർഷകസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ്  നാവായിക്കുളം കിഴക്കുംപുറം പാടശേഖരത്ത്  കിളിമാനൂർ ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.  കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എസ് പത്മകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജയചന്ദ്രൻ അധ്യക്ഷനായി. ജി വിജയകുമാർ, എൻ രവീന്ദ്രൻഉണ്ണിത്താൻ, ഡോ. കെ വിജയൻ, പോങ്ങനാട്‌ വിജയൻ, എസ് ഹരിഹരൻപിള്ള, വത്സലൻനായർ എന്നിവർ സംസാരിച്ചു. 
xxxxxxxxxxxxxxxxxxxxxxxxxxx

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top